തിരുവനന്തപുരം : കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ കോൺഗ്രസ് എം പി രമ്യ ഹരിദാസ്. ഇത് കേരളമാണെന്നും അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് ഇവിടുത്തെ കോൺഗ്രസുകാരെന്നും രമ്യ ഹരിദാസ് പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല, സമൂഹത്തിന് വേണ്ടിയാണ് കോൺഗ്രസ് സമരം നടത്തിയതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആര്‍ഭാടത്തിലെ തിളപ്പിനിടയില്‍ പാവപ്പെട്ടവനെ കാണാതെ പോകരുതെന്നും കുറച്ച് കൂടി ഉത്തരവാദിത്തം താങ്കൾ കാണിക്കണമെന്നും രമ്യ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമ്യയുടെ പ്രതികരണം.
Read Also : അന്‍സിയുടേയും അന്‍ജനയുടേയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ പെട്ടത് ഡിജെ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍
കുറിപ്പിന്റെ പൂർണരൂപം :
മിസ്റ്റർ സിനിമാതാരം
താങ്കൾക്ക് തെറ്റി…ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികൾ..കോൺഗ്രസുകാർ………. അത് മറക്കേണ്ട..
അവിടെയുള്ള ഒരു കോൺഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല..സമൂഹത്തിനു വേണ്ടി ആണെന്ന് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു.
Read Also : അൾജിയേഴ്സിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ്
ഒരു സിനിമയ്ക്ക് നിങ്ങൾ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും.. തെരുവിൽ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയർപ്പ് തുള്ളിയാണ് നിങ്ങൾ പടുത്തുയർത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട. രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങൾക്ക് പ്രശ്നമല്ലായിരിക്കാം.അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന പാവപ്പെട്ടവന് അത് തീവ്ര പ്രശ്നമാണ്.ടാക്സി,ബസ് തൊഴിലാളികൾ പട്ടിണിയിലാണ്.. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു ..അത് മറക്കരുത്…ആർഭാടത്തിലെ തിളപ്പിനിടയിൽ പാവപ്പെട്ടവനെ കാണാതെ പോകരുത്…കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ..
നിങ്ങൾ ഒരു മലയാളി അല്ലേ..?
Post Your Comments