News

ഭരിക്കുന്ന മന്ത്രിമാരുടെ വീടിനു മുന്നിൽ പോയി സമരം ചെയ്യണം, ജോജുവിനൊപ്പമെന്ന് ഒമർ ലുലു

ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ അദ്ദേഹം പിന്തുണ അറിയിച്ചത്

എറണാകുളം : ഇന്ധനവില വർധനവിനെതിരെ കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജുവിനു പിന്തുണയുമായി സംവിധാകൻ ഒമർ ലുലു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ അദ്ദേഹം പിന്തുണ അറിയിച്ചത്.

Also Read: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍ ‘സാധാരണക്കാരെ വഴി തടഞ്ഞാൽ എന്ത് നേട്ടമാണ് ഉണ്ടാകുക, സമരം നടത്താന്‍ റോഡിൽ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്, ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുൻപിൽ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക. അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത്. എന്തേ അതിന് ധൈര്യമില്ലേ’, ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

ജോജു മദ്യപിച്ചാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് കോൺഗ്രസ്‌ ആരോപിച്ചിരുന്നു. എന്നാൽ മദ്യപിച്ചിട്ടില്ലയെന്ന വൈദ്യപരിശോധന ഫലം ലഭിച്ചിട്ടുണ്ട്. സിനിമ സാംസ്കാരിക രംഗത്തെ പലരും ജോജുവിനു പിന്തുണ അറിയിച്ചിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button