ലഖ്നൗ: അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞാൽ തിരിച്ച് വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാൻ മൂലം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്നും താലിബാൻ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞാൽ തിരിച്ച് വ്യോമാക്രമണം നടത്താൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യം ശക്തമാണ്, ഒരു രാജ്യത്തിനും ഇന്ത്യയിലേക്ക് കണ്ണുയർത്താൻ ധൈര്യമില്ല. ഇന്ത്യയ്ക്കെതിരെ തിരിയാൻ ഒരു രാജ്യത്തിനും കഴിയില്ല. ഇന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും താലിബാൻ കാരണം അസ്വസ്ഥത അനുഭവിക്കുന്നു, പക്ഷേ, അവർ ഇന്ത്യയ്ക്കെതിരെ നീങ്ങിയാൽ താലിബാന് നേരെ വ്യോമാക്രമണം നടത്താൻ ഇന്ത്യ തയ്യാറാണ്’, യോഗി ആദിത്യനാഥ് പറഞ്ഞു.
Also Read:മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇനിമുതൽ മൂത്രം മതി: പുതിയ സാങ്കേതിക വിദ്യയുമായി ഗവേഷകർ
സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ഇന്ത്യയുടെ വികസനവുമായി ബന്ധപ്പെട്ട് യാതൊന്നും ചെയ്യാനില്ലെന്നും യോഗി ആദിത്യനാഥ് സമ്മേളനത്തിൽ കൂട്ടിച്ചേര്‍ത്തു. ‘അച്ഛൻ മന്ത്രിയാകാൻ ആഗ്രഹിച്ചപ്പോൾ ഒരു മകൻ എംപിയും മറ്റൊരാൾ എംഎൽസിയും ആവാൻ ആഗ്രഹിച്ചു. ബ്ലാക്ക്മെയിലിംഗിൽ ഏർപ്പെടുന്ന ഇത്തരക്കാരുടെ കടകൾ അടച്ചുപൂട്ടണം’, എസ്ബിഎസ്പി മേധാവി ഓം പ്രകാശ് രാജ്ഭറിന്റെ പേരെടുത്ത് പറയാതെ ആദിത്യനാഥ് വിമർശിച്ചു.
‘എന്റെ മന്ത്രിസഭയിൽ രാജ്ഭർ സമുദായത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭാ യോഗത്തിൽ, ഒരു മന്ത്രി ബഹ്റൈച്ചിൽ മഹാരാജാ സുഹെൽദേവിന്റെ സ്മാരകം പണിയുന്നതിനെ എതിർത്തു, അതേസമയം അനിൽ രാജ്ഭർ ഒരു മഹത്തായ സ്മാരകം നിർമ്മിക്കാൻ ആഗ്രഹിച്ചു. സ്മാരകം പണിയണം. ഇന്ന്, ബഹ്റൈച്ചിൽ ഒരു മഹത്തായ സ്മാരകം പണിയുകയാണ്. ബി.ജെ.പി സർക്കാർ ബഹ്റൈച്ചിലെ മെഡിക്കൽ കോളേജിന് സുഹേൽദേവിന്റെ പേര് നൽകി. പ്രതിപക്ഷ പാർട്ടികൾ മഹാരാജ സുഹെൽദേവിന് വേണ്ടി എന്താണ് ചെയ്തത്?’, യോഗി ചോദിച്ചു.
Post Your Comments