കൊച്ചി : നോക്കുകൂലി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് നിരീക്ഷിച്ചു.
നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി ഇത്തരം പരാതികളിൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തായെന്നും ചോദിച്ചു.കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Read Also : മത വിദ്വേഷം പരത്തുന്ന വാർത്ത നൽകി, ഒപ്പം തെറിവിളിയും: നമോ ടിവി ഉടമയെയും അവതാരികയെയും അറസ്റ്റ് ചെയ്തു
നേരത്തെയും നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് പാടെ തുടച്ചുനീക്കണമെന്നായിരുന്നു കോടതി പരാമര്‍ശം. നോക്കുകൂലി കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി നോക്കുകൂലി പരാതികളാണ് ഉയര്‍ന്നത്. അതേസമയം, പരാതികളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു.
Post Your Comments