ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ നാല് പ്രതികളെ എന്‍.ഐ.എ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 2013ല്‍ ബീഹാറിലെ പാട്‌ന ഗാന്ധിമൈതാനത്ത് നടന്ന സ്ഫോടനക്കേസിലാണ് എന്‍.ഐ.എ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. കേസില്‍ പത്തു പ്രതികളുണ്ടായിരുന്നു. രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും രണ്ടുപേര്‍ക്ക് പത്തുവര്‍ഷം തടവും ഒരാള്‍ക്ക് ഏഴുവര്‍ഷത്തെ ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് സംഭവം. പട്‌നയിലെ ഗാന്ധിമൈതാനില്‍ 2013 ഒക്ടോബര്‍ 27ന് ബി.ജെ.പി സംഘടിപ്പിച്ച ‘ഹുങ്കാര്‍ റാലി’യിലായിരുന്നു സ്‌ഫോടനം. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന അന്ന് നരേന്ദ്രമോദി. ഈ സ്‌ഫോടനത്തിലും അതേത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ചിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഭീകര സംഘടനയും രംഗത്തുവന്നിരുന്നില്ല.
എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനകള്‍ തന്നെയാണ് എന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍.ഗാന്ധി മൈതാനിലും പരിസരങ്ങളിലുമായി വച്ച 17 ബോംബുകളില്‍ ഏഴെണ്ണമാണു പൊട്ടിയത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം നടന്ന റാലിയിലായിരുന്നു സ്ഫോടനം നടന്നത്. മോദി പ്രസംഗിച്ച വേദിയിൽ നിന്നും 150 മീറ്റർ ദൂരെയാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. എന്നാൽ ഈ സമയത്ത് മോദിയും ബിജെപി നേതാക്കളും സ്ഥലത്തെത്തിയിരുന്നില്ല, അതിനു മുൻപേ തന്നെ ബോംബ് പൊട്ടുകയായിരുന്നു.
Post Your Comments