തൃശ്ശൂര്‍: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ എസ്.ഡി.പി.ഐ അക്രമികള്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഘര്‍ഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു, ഷട്ടറുകള്‍ ഇന്ന് അടച്ചേയ്ക്കും
മുന്‍പ് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രതികള്‍ അടുത്ത കാലത്താണ് എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതെന്നും സംഭവത്തില്‍ സിപിഎം നേതൃത്വത്തിന്റെ ഒത്താശയുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതതീവ്രവാദ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കിയ സംസ്ഥാന സര്‍ക്കാരാണ് ഈ മൃഗീയ കൊലപാതകത്തിന് ഉത്തരവാദിത്വം പറയേണ്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെയും ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ചാവക്കാട് മണത്തല ചാപ്പറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ മണത്തല നാഗമാണിക്യ ക്ഷേത്രത്തിന് സമീപം കൊപ്പരവീട്ടില്‍ ചന്ദ്രന്റെ മകന്‍ ബിജു (33) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ദുബായിലായിരുന്ന ബിജു രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ചാപ്പറമ്പ് സെന്ററില്‍ പക്ഷിവില്‍പ്പന നടത്തിവരുകയായിരുന്നു. ബൈക്കിലെത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചത്.
Post Your Comments