ന്യൂഡൽഹി : എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുന്നോട്ടുള്ള യാത്രയിൽ കേരളം പുതിയ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെ മലയാളത്തിലായിരുന്നു അമിത് ഷാ ആശംസ പങ്കുവെച്ചത്.
‘കേരളപ്പിറവി ദിനത്തിൽ കേരള ജനതയ്ക്ക് ആശംസകൾ നേരുന്നു. കേരളം ഭാരതത്തിലെ മനോഹരമായ പ്രദേശമാണ്, ഓരോ ഭാരതീയനും അതിന്റെ സമ്പന്നമായ സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുന്നു. മുന്നോട്ടുള്ള യാത്രയിൽ കേരളം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ’- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. #KeralaPiravi എന്ന ഹാഷ്ടാഗോടെയാണ് അമിത് ഷാ ട്വീറ്റ് പങ്കുവെച്ചത്.
കേരളപ്പിറവി ദിനത്തിൽ കേരളജനതയ്ക്ക് ആശംസകൾ നേരുന്നു. കേരളം ഭാരതത്തിലെ മനോഹരമായ പ്രദേശമാണ്, ഓരോ ഭാരതീയനും അതിന്റെ സമ്പന്നമായ സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുന്നു. മുന്നോട്ടുള്ള യാത്രയിൽ കേരളം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ. #KeralaPiravi
— Amit Shah (@AmitShah) November 1, 2021
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് ആശംസകൾ നേർന്നിരുന്നു. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നുവെന്നും കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെയെന്നുമാണ് അദ്ദേഹം ആശംസിച്ചത്.
Post Your Comments