കൊച്ചി : ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ കൊച്ചിയില്‍ വാഹന ഗതാഗതം സ്തംഭിപ്പിച്ച് കൊണ്ടുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് നടത്തിയ പ്രതിഷേധം വന്‍ വിവാദമായിരിക്കുകയാണ്. ഇന്ധന വില വര്‍ദ്ധനവിന്റെ പേരില്‍ ഏറെ നേരം റോഡ് തടസപ്പെടുത്തി സമരം നടത്തിയതോടെയായിരുന്നു ജോജു പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ച താരത്തിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. ജോജു മദ്യപിച്ചെത്തി ഗുണ്ടയെ പോലെ പെരുമാറിയെന്നാണ് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവ പരമ്പരകള്‍.
Read Also : അഹങ്കാരിയായ ജോജുവിനെ ഇനിയും വഴിതടയണം: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷപ്രതികരണവുമായി സിനിമാ മേഖലയില്‍ നിന്നുള്ളവരും രംഗത്ത് എത്തി. സംവിധായകരായ എം പത്മകുമാറും എ.കെ സാജനുമാണ് കോണ്‍ഗ്രസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ജോജുവിനൊപ്പം കൊച്ചിയില്‍ സാജനും ഉണ്ടായിരുന്നു. വി.ഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത് എന്നാണ് എ.കെ സാജന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
‘ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഇറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ തെരുവില്‍ ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. വി.ഡി സതീശനെ പോലുള്ളൊരു നേതാവില്‍ നിന്ന് ഇത്രയും പ്രാകൃത സമര രീതികളല്ല കേരളം പ്രതീക്ഷിക്കുന്നത്. എത്രയും പെട്ടെന്ന് സതീശന്‍ പ്രവര്‍ത്തകരോട് ഈ കാലഹരണപ്പെട്ട സമരമുറകള്‍ എല്ലാം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടണം. കോണ്‍ഗ്രസ് ഇനിയെങ്കിലും ഭൗതികമായി മുന്നേറണം. ഇല്ലായെങ്കില്‍ പിണറായിക്ക് മൂന്നാമത് ഗജകേസരി യോഗമുണ്ടാകും’ , സംവിധായകന്‍ എ.കെ സാജന്‍ പറഞ്ഞു.
Post Your Comments