KeralaLatest NewsNews

ആത്‍മഹത്യ ചെയ്യേണ്ടിവരുമെന്ന് ഉമ്മൻചാണ്ടിയുടെ മുൻ പേർസണൽ സ്റ്റാഫ്: കാരണവും വെളിപ്പെടുത്തി

കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരൻ നായരുടെ പരാതിയിൽ ജോപ്പൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് കൊട്ടാരക്കര പുത്തൂരിൽ ബേക്കറി നടത്തിയായിരുന്നു ഉപജീവനം.

കൊല്ലം: സഹായമഭ്യർഥിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഴ്സനൽ സ്റ്റാഫംഗം. പെൻഷൻ കിട്ടാൻ സഹായിക്കണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും ഉമ്മൻചാണ്ടിയുടെ മുൻ പഴ്സനൽ സ്റ്റാഫംഗം ടെനി ജോപ്പൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സോളാർ വിവാദത്തിന്റെ പേരിൽ ഉമ്മൻചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് ടെനി ജോപ്പൻ.

ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫ് അംഗമായി പത്തു വർഷത്തോളം പ്രവർത്തിച്ചിട്ടും തനിക്ക് അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുന്നെന്നാണ് ജോപ്പന്റെ പരാതി. പല കാരണങ്ങൾ പറഞ്ഞ് ഓരോ സെക്ഷനിൽ ഇരിക്കുന്നവർ തന്റെ പെൻഷൻ ഫയൽ മടക്കുകയാണെന്നും ജോപ്പൻ പറയുന്നു. ഈ സാഹചര്യത്തിലാണ് പെൻഷൻ ലഭിക്കാൻ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം സഹായമഭ്യർഥിച്ചുള്ള ജോപ്പന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

Read Also: സർക്കാരിന്റെ ഗുണ്ടാ ശ്രീ അവാർഡ് ആർക്ക്? കേരളത്തിലെ സാക്ഷര ജനങ്ങൾക്ക് തീരുമാനിക്കാം: പരിഹസിച്ച് ബി. ഗോപാലകൃഷ്ണൻ

സോളാർ കേസ് പ്രതി സരിത എസ് നായരുടെ ഫോൺ കോൾ രേഖകളിൽ ജോപ്പന്റെ നമ്പരും ഉൾപ്പെട്ടതിനെ തുടർന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിൽ നിന്ന് ജോപ്പൻ പുറത്താക്കപ്പെട്ടത്. കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരൻ നായരുടെ പരാതിയിൽ ജോപ്പൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് കൊട്ടാരക്കര പുത്തൂരിൽ ബേക്കറി നടത്തിയായിരുന്നു ഉപജീവനം. എന്നാൽ കൊവിഡിനെ തുടർന്ന് ഇതും നഷ്ടത്തിലായെന്നും പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് താനും ഭാര്യയും 14 വയസ്സുള്ള മകളും അടങ്ങുന്ന കുടുംബത്തിന് മുന്നിലുള്ള ഉള്ള ഏക വഴി എന്നും ജോപ്പൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button