ന്യൂഡല്‍ഹി : കൊറോണ വൈറസിനെ ചെറുക്കാന്‍ വാക്‌സിന്‍ എടുത്താലും രക്ഷയില്ലെന്ന് പുതിയ പഠനം. വാക്സിന്‍ എടുത്തവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരില്ലെന്ന ധാരണയാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ പഠനം ഈ ധാരണ തിരുത്തിക്കുറിക്കുന്നു. വാക്‌സിന്‍ എടുത്തവരില്‍ അണുബാധ വളരെപ്പെട്ടെന്ന് ഇല്ലാതാകുമെങ്കിലും വൈറല്‍ ലോഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സമാനമായി തുടരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
രോഗം ബാധിച്ച ആളുകളില്‍ നിരന്തരം നടത്തിയ പഠനത്തിന്റെ ഫലമായാണ് വാക്‌സിന്‍ എടുത്തവരില്‍ നിന്ന് വീടുകളില്‍ ഉള്ളവരിലേക്ക് രോഗബാധ പകരുമെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അനിക സിങ്കനായഗം പറഞ്ഞു. വാക്‌സിന്‍ എടുത്തവരിലേക്കും ഇത്തരത്തില്‍ വൈറസ് പകരുമെന്നാണ് കണ്ടെത്തല്‍.അതേസമയം വാക്‌സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും പഠനത്തില്‍ പറയുന്നു
Post Your Comments