Latest NewsNewsIndia

നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റം, മീനുകള്‍ ചത്ത് പൊങ്ങി: അരുണാചലില്‍ ചെെനീസ് കടന്നുകയറ്റം

അരുണാചല്‍ പ്രദേശിലേക്ക് ചൈനീസ് കടന്നുകയറ്റം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രദേശവാസികളുടെ ഗുരുതര ആരോപണം.

ഇറ്റാനഗർ: അരുണാചലില്‍ ചെെനീസ് കടന്നുകയറ്റം നടന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ കമേംഗ് നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റത്തിലും തുടര്‍ന്ന് മീനുകള്‍ ചത്ത് പൊങ്ങിയതിലും ചൈനക്കെതിരെ ആരോപണവുമായി പ്രദേശവാസികള്‍. നദിയിലെ നിറം മാറ്റത്തിന് കാരണം അതിര്‍ത്തിയില്‍ അയല്‍രാജ്യമായ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണെന്ന് സെപ്പ ഗ്രാമ നിവാസികളുടെ ആരോപണം.

ഇന്നലെയായിരുന്നു പ്രദേശത്തെ നദിയിലെ ജലം കറുപ്പ് നിറമായി മാറിയത്. ഉടന്‍ തന്നെ മീനുകള്‍ ചത്തുപൊങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മീനുകള്‍ കഴിക്കരുതെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Read Also: അനുമതിയില്ലാതെ മരംമുറിക്കുന്നവർക്കെതിരെ കർശന നടപടി: നിർദ്ദേശം സൗദി കിരീടാവകാശി

അരുണാചല്‍ പ്രദേശിലേക്ക് ചൈനീസ് കടന്നുകയറ്റം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രദേശവാസികളുടെ ഗുരുതര ആരോപണം. ലങ്‌ഗ്രോ ലാ, ബും ലാ അടക്കമുള്ള പ്രദേശങ്ങളില്‍ ചൈനീസ് ആര്‍മിയുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെന്നും പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button