വാഷിംഗ്ടൺ: അമേരിക്കയിൽ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാം. കുട്ടികൾക്ക വാക്‌സിൻ നൽകാൻ അമേരിക്ക അംഗീകാരം നൽകി. വെള്ളിയാഴ്ച്ചയാണ് അധികൃതർ വാക്സിന് അംഗീകാരം നൽകിയത്. 28 മില്യൺ അമേരിക്കൻ യുവാക്കൾക്കാണ് ഇതോടെ പ്രതിരോധ കുത്തിവയ്പ് ലഭ്യമാകുന്നത്. 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികളിൽ കോവിഡ് വൈറസിനെതിരായ ഫൈസർ വാക്‌സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Read Also: രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ 2,250 ഓളം കുട്ടികളിലാണ് ഫൈസർ വാക്‌സിന്റെ പരീക്ഷണം നടത്തിയതെന്നാണ് അറിയിച്ചിരിക്കുന്നത്. നവംബർ ആദ്യവാരത്തോടെ ഫൈസർ വാക്‌സിൻ ലഭ്യമാകുമെന്നാണ് കരുതുന്നത്. വാക്‌സിൻ കുത്തിവെയ്ക്കുമ്പോൾ വൈറസിനെതിരെ ആന്റിബോഡികൾ വർധിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. മുതിർന്നവർക്ക് നൽകുന്ന വാക്‌സിന്റെ മൂന്നിലൊന്ന് മാത്രമാണ് കുട്ടികൾക്ക് നൽകുന്നത്.
Read Also: മംഗൽസൂത്രയുടെ പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായി പ്രത്യക്ഷപ്പെട്ടു: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം
Post Your Comments