ThiruvananthapuramNattuvarthaLatest NewsKeralaNews

സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമം: ക്യാംപസ് ഫ്രണ്ട് തിരുവനന്തപുരത്ത് നടത്തിയ മാർച്ചിനെതിരെ കേസെടുത്ത് യുപി പൊലീസ്

തിരുവനന്തപുരം: ക്യാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിനെതിരെ കേസെടുത്ത് ഉത്തർ പ്രദേശ് പോലീസ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിനെതിരെയാണ് കേസ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായതോടെ ലഖ്‌നൗ സ്വദേശികളായ രണ്ടുപേർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രാജിസ്റ്റർ ചെയ്തത്.

സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമം നടത്തിയെന്നാണ് പോലീസ് പറയുന്നത്. കേസിൽ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കണ്ടാലറിയാവുന്ന ചിലർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്യാംപസ് ഫ്രണ്ടിന്റെ മാർച്ചിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. സംഭവം നടന്നത് കേരളത്തിലായതിനാൽ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. എന്നാൽ, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രാചാരിച്ചതോടെ, ഇവ പ്രചരിപ്പിച്ച് സാമുദായിക സ്പർധയ്ക്ക് ശ്രമിച്ചെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കേരള പൊലീസുമായി ബന്ധപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button