ന്യൂഡൽഹി: ഡൽഹി കലാപത്തിന് ആഹ്വാനം നൽകിയെന്ന കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണിലെ ഡാറ്റ പങ്കു വയ്ക്കാനാവില്ലെന്ന് കോടതി. പ്രതികളുടെ മൊബൈലുകളിൽ സ്വന്തം അശ്ലീല വീഡിയോകൾ ഷൂട്ട് ചെയ്ത രംഗങ്ങളുള്ളതിനാലാണ് ഈ വിവരങ്ങൾ പങ്കു വയ്ക്കാൻ കോടതി വിസമ്മതിച്ചത്.
2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപങ്ങളിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിലെ കുറ്റാരോപിതരുടെ മൊബൈലിലെ വിവരങ്ങൾ ആവശ്യപ്പെട്ട് കൂട്ടുപ്രതികൾ നൽകിയ ഹർജിയിലാണ് ഡൽഹി കോടതി ഇപ്രകാരം പ്രഖ്യാപിച്ചത്. നിരവധി കുറ്റാരോപിതർ സ്വന്തം ലൈംഗിക ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് മൊബൈലിൽ സേവ് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ, അത് പുറത്തു വിടുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് കോടതി തീരുമാനിച്ചത്.
സ്വന്തം ലൈംഗിക ദൃശ്യങ്ങൾ, സ്വകാര്യ നിമിഷങ്ങൾ, നഗ്ന ദൃശ്യങ്ങൾ, എന്നിവയാണ് പ്രതികളുടെ ഫോണുകളിൽ ഉള്ളതെന്നും അഭിഭാഷകർക്ക് പോലും ഇവ നൽകുന്നതിൽ വിശ്വാസ്യതയില്ലെന്നും കോടതി വിശദമാക്കി.ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്, വിദ്യാർത്ഥികളായ നടാഷ നർവാൽ, സഫൂറ സർഗാർ, ദേവാംഗന കലിത, താഹിർ ഹുസൈൻ തുടങ്ങിയ 18 പേരാണ് കലാപത്തിന് ആഹ്വാനം നൽകിയതിന്റെ പേരിൽ അകത്തു കിടക്കുന്നത്.
ഇതോടെ കേന്ദ്രത്തിൽ ജെ.എൻ.യു , കേരളത്തിൽ കേരളവർമ്മയുമാണെന്ന പരിഹാസവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. എവിടെയായാലും മദ്യവും മദിരാക്ഷിയില്ലാതെന്ത് വിപ്ലവവും പുരോഗമനവും എന്ന് ഇവർ ആരോപിക്കുന്നു. കേരള വർമയിലും അശ്‌ളീല ചിത്രങ്ങളടങ്ങിയ ഫ്ലെക്സ് വിവാദമായിരുന്നു. ഇതിനെയും കൂട്ടിച്ചേർത്താണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
Post Your Comments