തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി നീട്ടി. 2021 ഡിസംബർ 31 വരെയാണ് വാഹന രേഖകളുടെ കാലാവധി നീട്ടിയത്. ഗതാഗത മന്ത്രി ആന്ററണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് നേരത്തെ നൽകിയ ഇളവുകൾ ഒക്ടോബർ 31 ന് അവസാനിക്കാനിരിക്കെയാണ് വാഹന രേഖകളുടെ തീയതി സർക്കാർ നീട്ടി നൽകിയത്.
കോവിഡ് മഹാമാരിയിൽ നിന്നും സംസ്ഥാനം ഇനിയും സാധാരണനില കൈവരിച്ചിട്ടില്ലാത്തതിനാൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതനുസരിച്ചു സാരഥി, വാഹൻ എന്നീ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടതായും ഗതാഗത മന്ത്രി വ്യക്തമാക്കി.
Post Your Comments