ടെഹ്‌റാന്‍: രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് താലിബാന്‍ കടുത്ത ഭീഷണിയാകുമെന്ന് ടെഹ്‌റാന്‍ സര്‍ക്കാര്‍. ഹെല്‍മന്ദ് നദീജല കരാറുമായി ബന്ധപ്പെട്ടാണ് താലിബാന്റെ നയം ദീര്‍ഘകാലത്തേക്ക് ഭീഷണിയാകുമെന്ന് ഇറാന്‍ വ്യക്തമാക്കി.
‘നിലവില്‍ താലിബാന്‍ അഫ്ഗാനിലെടുക്കുന്ന നിലപാട് ഇറാന്റെ രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് തീര്‍ച്ചയായും എതിരാകും. പ്രദേശത്തെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം, പ്രകൃതി വിഭവങ്ങളോടുള്ള താലിബാന്റെ സമീപം എന്നിവയില്‍ ഭീഷണി നിലവിലുണ്ട്’-വിദേശകാര്യ മന്ത്രി റസൂല്‍ മൗസാവി പറഞ്ഞു.
Read Also: സൗദിയില്‍ പതിനാലുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
1973ലാണ് ഹെല്‍മന്ദ് നദീജലകരാര്‍ ഇറാനുമായി അഫ്ഗാന്‍ ഭരണകൂടം ഒപ്പുവെച്ചത്. ഇതുപ്രകാരം ഹെല്‍മന്ദിലെ ജലം സെക്കന്റില്‍ 26 ക്യൂബിക് ഘനയടി എന്ന നിലയില്‍ ഇറാനിലേക്ക് ഒഴുക്കാം എന്നതാണ് കരാറിലെ വ്യവസ്ഥ. ഗാനി ഭരണകൂടം ഇറാന് അടക്കം പണം നല്‍കാതെ ജലം വിട്ടുതരില്ലെന്ന നിലപാടി ലായിരുന്നു. അല്ലെങ്കില്‍ എണ്ണ നല്‍കണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ ഹെല്‍മന്ദ് നദിയിലെ ജലം കുറവായതിനാല്‍ ഇറാനിലേക്ക് ജലം ഒഴിക്കില്ലെന്ന നിലപാടിലാണ് ഹെല്‍മന്ദ് പ്രവിശ്യയിലെ താലിബാന്‍ നേതാക്കള്‍. എന്നാല്‍ താലിബാന് യാതൊരു ജല നയവുമില്ലെന്നും ഇറാന്‍ തിരിച്ചടിച്ചു.
Post Your Comments