KeralaLatest NewsNews

ഐസിഫോസ് സോഫ്റ്റ് വെയറുകൾ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന ഇലക്ട്രോണിക്സ് & വിവരസാങ്കേതികവിദ്യ വകുപ്പിലെ സ്വയം ഭരണസ്ഥാപനമായ ഐസിഫോസ്, സാങ്കേതികവിദ്യയുടെ പ്രാദേശികവൽകരണം ലക്ഷ്യമിട്ടു തയ്യാറാക്കിയ ആറ് സോഫ്റ്റ്വെയറുകളുടെയും കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കായി വികസിപ്പിച്ച അക്ഷി പദപ്രശ്ന പസിൽ ഉപകരണത്തിന്റെയും പ്രകാശനം നവംബർ ഒന്നിന്. മുഖ്യമന്ത്രിയുടെ ചേമ്പറിൽ വെച്ചാണ് ചടങ്ങ് നടക്കുക.

Read Also: നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ആക്രമണം: തുഷാരയുടെ വ്യാജപ്രചരണം പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

വിവരസാങ്കേതികവിദ്യ പദകോശത്തിന്റെ പ്രകാശനം രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഐ ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്കു നൽകി പ്രകാശനം ചെയ്യും. കാഴ്ച്ച പരിമിതർക്കായി വികസിപ്പിച്ചെടുത്ത അക്ഷി എന്ന പദപ്രശ്ന ഉപകരണം അദ്ധ്യാപകനായ ആബ്ദുൾ ഹക്കീം മുഖ്യമന്ത്രിക്കു കൈമാറും. ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകളുടെ പോർട്ടലിന്റെ പ്രകാശനവും നടക്കും.

Read Also: വിധിയുടെ ക്രൂരത, പോകാനുള്ള പ്രായമായിരുന്നില്ല: പുനീത് രാജ്‌കുമാറിന്റെ മരണത്തില്‍ ദുഃഖം പങ്കുവെച്ച്‌ പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button