
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ തന്നെയും അജിത്തിനെയും അപമാനിച്ച മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി അനുപമ ചന്ദ്രൻ. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ എങ്ങനെയാണ് വഴി തിരിഞ്ഞ് പോയതെന്ന് അനുപമയുടെയും അജിത്തിന്റെയും പേരെടുത്ത് പറയാതെ മന്ത്രി വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് അനുപമ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇല്ലാക്കഥകൾ പറഞ്ഞ് മന്ത്രി തന്നെ അപമാനിച്ചുവെന്നും ആരുടെ കൂടെ ജീവിക്കണം എന്നത് തന്റെ മാത്രം തീരുമാനമാണെന്നും അനുപമ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
സ്വന്തം മകള്‍, കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുള്ള ഒരുവനെ പ്രേമച്ച് പോകുമ്പോഴുണ്ടാകുന്ന രക്ഷിതാക്കളുടെ മനോനില മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞിരുന്നു. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:കോൺഗ്രസിന്റെ കഴിവുകേട് മൂലം ആൾബലം കൂടി മോദി ശക്തനാകുന്നു : ആശങ്ക പങ്കുവെച്ച് മമത ബാനർജി
‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛനെ ജയിലേക്കു വിടുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷെ, പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക,’ മന്ത്രി പറഞ്ഞു. തനിക്ക് മൂന്നു പെണ്‍കുട്ടികളായത് കൊണ്ടാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments