Latest NewsNewsLife StyleFood & CookeryHealth & Fitness

ആസ്മ രോഗികൾ തീർച്ചയായും കഴിക്കേണ്ട മീനുകൾ ഇവയാണ്

ശ്വാസകോശവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേരെ ബാധിക്കുന്ന രോഗമാണ് ആസ്മ. ചികിത്സ മാത്രമല്ല ഡയറ്റില്‍ കൂടി അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ ഈ രോഗത്തെ അതിജീവിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആസ്മയകറ്റാന്‍ മീന്‍ അടങ്ങിയ ഡയറ്റ് ഏറെ ഗുണം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനാണത്രേ മീന്‍ സഹായകരമാവുക. മീനിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്.

മീന്‍ അടങ്ങിയ ഡയറ്റ് പിന്തുടരുന്നതിലൂടെ ആറ് മാസത്തിനുള്ളില്‍ തന്നെ ഇവരിൽ മാറ്റം കാണാനാകുമെന്നും വിദഗ്ധര്‍ അവകാശപ്പെടുന്നു. എന്നാല്‍ എല്ലാ തരം മീനുകളും കഴിക്കുന്നത് ആസ്മ രോഗികള്‍ക്ക് ഗുണം ചെയ്യില്ല. ഇതിന് പ്രധാനമായും മൂന്ന് തരം മീനുകളാണ് കഴിക്കേണ്ടത്.

Read Also  :  പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തവൻ, ആമിറിന് ഇമ്രാൻ ഖാൻ കൃത്യമായ വിദ്യാഭാസം നൽകണം: പാകിസ്ഥാൻ താരത്തിനെതിരെ ഭാജി

കോര

ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് കോര. കൂടാതെ പ്രോട്ടീനും വിവിധ വിറ്റാമിനുകളുമെല്ലാം കൊണ്ട് സമ്പുഷ്ടമായ മീനാണിത്. ശ്വാസകോശത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്.

മത്തി

ഒമേഗ-3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി. ഇതിന് പുറമെ വിറ്റാമിനുകളും നമുക്കാവശ്യമായ ധാതുക്കളുമെല്ലാം മത്തിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

Read Also  :   രാജ്യത്ത് ഇനി 4വര്‍ഷ ബിഎഡ്: മറ്റ് കോഴ്‌സുകള്‍ക്കൊപ്പം ഒരു വര്‍ഷം കൂടി പഠിച്ചാല്‍ ബിഎഡ്

ആറ്റുമീന്‍

പ്രോട്ടീനാണ് ഈ മീനിന്റെ ഏറ്റവും വലിയ പ്രത്യേകത. ശാരീരികാരോഗ്യത്തിന്റെ അടിസ്ഥാനമായ പോഷകങ്ങള്‍ ഇത് നിദാനം ചെയ്യുന്നു. ഇതിന് പുറമെ, അവശ്യം വേണ്ട വിറ്റാമിനുകളും ധാതുക്കളും കതൊണ്ട് സമ്പുഷ്ടമാണ് ആറ്റുമീന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button