മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായി മകന് ആര്യന് ഖാന് ജയിലിലായിരുന്നപ്പോള്‍ ഷാരൂഖാന് ശരിയായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്തഗി. അദ്ദേഹം വളരെയധികം ആശങ്കയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന് ജാമ്യം കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷത്താല്‍ കരയുകയാണ് അദ്ദേഹം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Read Also : ചെറിയാന് ഫിലിപ്പ് തറവാടായ കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തി: തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് ചെറിയാന്
അതേസമയം ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തിന് പുറത്ത് ആരാധകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വന്‍ ജനക്കൂട്ടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മന്നത്തിന് പുറത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാത്രി വൈകിയും ആരാധകരില്‍ ചിലര്‍ ആര്യന്ഖാന് ജാമ്യം കിട്ടിയ സന്തോഷം പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ജാമ്യ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ആര്യന് ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് വിവരം. 26 ദിവസത്തിന് ശേഷമാണ് ആര്യന് ‘മന്നത്ത്’ വീട്ടിലേക്ക് എത്തുന്നത്. ജയില്‍ മോചിതനായെത്തുന്ന മകനെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും.
വ്യാഴാഴ്ചയാണ് ബോംബെ ഹൈക്കോടതി ആര്യന് ഖാന് ജാമ്യം അനുവദിച്ചത്. ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ആര്യന് ഖാനൊപ്പം എന്‍സിബിയുടെ കസ്റ്റഡിയിലായ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുന്മുന് ധമേച്ച എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്ത് ആഢംബര കപ്പലായ കോര്‍ഡേലിയയില്‍ നടന്ന റെയ്ഡില്‍ ആര്യന് ഖാന് ഉള്‍പ്പെടെയുളളവരെ മയക്കുമരുന്നുമായി പിടികൂടിയത്. എന്നാല്‍ ആര്യന് ഖാന്റെ കയ്യില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിരുന്നില്ല.
Post Your Comments