ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ട കൊല്ലപ്പെട്ടു. രോഹിണിയിലെ ബേഗംപുര്‍ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. വെടിവയ്പ്പില്‍ രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു.
ഡല്‍ഹിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘമായ ഗോഗി ഗ്യാംഗിലെ ഷാര്‍പ്പ് ഷൂട്ടര്‍ ഹരിയാനയിലെ ജിന്ദില്‍ സ്വദേശി ടൈഗര്‍ എന്ന ദീപക് ശര്‍മ (25) ആണ് കൊല്ലപ്പെട്ടത്. ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ദീപക്. ഇവരുടെ എതിര് സംഘമായ തില്ലു തജ്പുരിയ ഗ്യാംഗിലെ രാധേയ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദീപക്കിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.
ഇയാളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. ബൈക്കില്‍ വരികയായിരുന്ന ദീപക്കിനെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും പൊലീസിനു നേരെ ഇയാള്‍ വെടിയുതിര്‍ത്ത് രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
Post Your Comments