പത്തനംതിട്ട: 2019 ഡിസംബർ 15നാണ് കോട്ടാങ്ങൽ സ്വദേശിനി (26) വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞതോടെ തെളിയിക്കപ്പെട്ടത് പൊലീസിന്റെ ആക്രമണത്തിനും സമൂഹത്തിലെ ഒറ്റപ്പെടലിനും ഇരയായ ടിജിന്‍ ജോസഫ് എന്ന യുവാവിന്റെ നിരപരാധിത്വം. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് ടിജിന്‍ ജോസഫല്ലെന്നും വീട്ടിലെത്തിയ തടിക്കച്ചവടക്കാരന്‍ നസീര്‍ ആണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
12 വര്‍ഷത്തോളം പ്രണയിച്ചവരായിരുന്നു ടിജിനും നഴ്‌സായ യുവതിയും. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയും രണ്ടുപേരും വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരുടെയും വിവാഹ ബന്ധം തകര്‍ന്നു. ഇതോടെ ടിജിനും യുവതിയും ഒരുമിച്ച് ജീവിതം തുടങ്ങി. 2019 ഡിസംബര്‍ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നഴ്‌സിനെ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ടിജിന്‍ ജോസഫിനെതിരെയാണ് അന്വേഷണം നീങ്ങിയത്.
‘കുഞ്ഞുങ്ങളെപ്പോലെയായിരുന്നു അവൾ. എന്റെ കുഞ്ഞിനെ പൊന്നുപോലെയാണ് നോക്കിയത്. സ്വന്തം അമ്മപോലും അത്ര സ്നേഹിക്കില്ല. സ്വന്തം അമ്മയല്ല എന്ന് കുഞ്ഞിന് അറിയുകയും ഇല്ല. എന്റെ അച്ഛനുമായും വലിയ കൂട്ടായിരുന്നു. സ്വന്തം മകളായാണ് അച്ഛന്‍ അവളെ കണ്ടത്. അവളുടെ കുഞ്ഞു പിണക്കവും ഇണക്കവും ഒക്കെ ആസ്വദിച്ചായിരുന്നു ഞങ്ങളുടെ ജീവിതം. ഞങ്ങൾ നാലുപേരും മാത്രമുള്ള സന്തോഷം നിറഞ്ഞ സ്വർഗമായിരുന്നു അത്. അധ്വാനിച്ചു ജീവിക്കുന്നവനാ ഞാൻ. ഉള്ളതു മതിയായിരുന്നു അവൾക്ക്. എന്റെ വീട്ടിൽ സമാധാനത്തോടെ, മനസ്സുനിറഞ്ഞ് ഞാനുറങ്ങിയത് അവളു പോകുന്നതിന്റെ തലേന്നാണ്. പിന്നെ ഉറങ്ങീട്ടില്ല..’- ഇടറിയ സ്വരത്തിൽ ടിജിന്‍ പറഞ്ഞു.
Read Also: സ്വാധീനമുളള പ്രതികൾ, തെളിവ് നശിപ്പിക്കും: അനുപമയുടെ മാതാപിതാക്കൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്
ടിജിന്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നെന്ന ആരോപണം ഉയര്‍ന്നു. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അന്നത്തെ പെരുമ്പട്ടി എസ്‌ഐയായിരുന്ന ഷെരീഫ് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച് അവശനാക്കി. അതിമാരകമായ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്ന് ടിജിന്‍ പറയുന്നു. നട്ടെല്ലിന്റെ ഭാഗങ്ങളില്‍ കൈ കൊണ്ട് തൊട്ട് നേക്കി എല്ലെന്ന് ഉറപ്പു വരുത്തി ഓരോ എല്ലിനും ഇടിക്കുകയാണുണ്ടായത്. ഇനി നിന്നെ എണീറ്റ് നടക്കാന്‍ അനുവദിക്കില്ലെന്നാണ് ടിജിനോട് എസ്‌ഐ ഷെരീഫ് പറഞ്ഞത്. ഒരാഴ്ചയോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ഇവിടെ വെച്ചും പൊലീസ് ഭീഷണിയുണ്ടായി. 20000 രൂപ കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ അന്ന് പൊലീസ് ശ്രമിച്ചു. മര്‍ദ്ദിച്ചതില്‍ കേസ് കൊടുത്താല്‍ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് അന്ന് ഷെരീഫ് ഭീഷണിപ്പെടുത്തി. എന്നാല്‍ എസ്‌ഐ ഷെരീഫിനെതിരെ ടിജിന്‍ കോടതിയില്‍ പരാതി നല്‍കുകയും ഷെരീഫിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ എസ്‌ഐക്കെതിരെ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.
കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് കേസിലെ യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായത്. യുവതിയുടെ മൃതശരീരത്തില്‍ കണ്ട നിരവധി മുറിവുകളില്‍ ശാസ്ത്രീയ പരിശോധന നടത്തി. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്നടക്കം സംശയാസ്പദമായ സാമ്പിളുകള്‍ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കയച്ചു. കൊല്ലപ്പെട്ട യുവതിയുടെ നഖത്തിനടിയില്‍ നിന്നും ലഭിച്ച രക്തവും തൊലിയും അന്വേഷണ സംഘം പരിശോധനയ്ക്കയച്ചു. തുടര്‍ന്ന് അപരിചതരായ ആളുകലെ കേന്ദ്രീകരിച്ച് നടത്തിയ ഡിഎന്‍എ പരിശോധനയും പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. യുവതിയുടെ നഖങ്ങളില്‍ കണ്ടെത്തിയ ഡിഎന്‍എയും നസീറിന്റെ രക്തസാമ്പിളിലെ ഡിഎന്‍എയും തമ്മിലുള്ള സാമ്യം പരിശോധനയില്‍ തെളിയക്കപ്പെട്ടതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവ ദിവസം നസീര്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. തടിക്കച്ചവടത്തിന് വീട്ടിലെത്തിയതായിരുന്നു പ്രതി. വീട്ടില്‍ യുവതി ഒറ്റക്കാണെന്ന് മനസ്സിലായതോടെ യുവതിയെ ആക്രമിച്ചു. ബലപ്രയോഗത്തിനിടെ യുവതിയുടെ തല ഭിത്തിയില്‍ ഇടിച്ച് ബോധരഹിതയായി. തുടര്‍ന്ന് പ്രതി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments