![](/wp-content/uploads/2021/10/cpm-7.jpg)
പാലക്കാട് : സിപിഎം വാളയാർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി.സമ്മേളന ഹാളിലെ മേശയും കസേരയും പ്രവര്‍ത്തകര്‍ തകര്‍ത്തു. ലോക്കൽ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിന് കാരണം.
ഇന്ന് രാവിലയാണ് പുതുശേരി ഏരിയക്ക് കീഴിലുളള വാളയാര്‍ ലോക്കല്‍ സമ്മേളനം ആരംഭിച്ചത്. ഉദ്ഘാടനത്തിന് തൊട്ടുമുൻപായിരുന്നു കയ്യാങ്കളി. ലോക്കൽ കമ്മിറ്റി പിടിച്ചെടുക്കാൻ വേണ്ടി ഒരുവിഭാഗം മാനദണ്ഡം ലംഘിച്ച് വിഭജനം നടത്തിയെന്നാണ് ആരോപണം. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ നിതിൻ കണിച്ചേരി, എസ്.സുഭാഷ് ചന്ദ്രബോസ്, എസ്.വി.രാജു എന്നിവരുടെ മുൻപിൽ വച്ചായിരുന്നു സംഘർഷം.
Post Your Comments