Latest NewsKeralaNews

‘അപ്രതീക്ഷിത പ്രതിസന്ധികളില്‍ തളര്‍ന്നു പോകരുത്​, ദൈവം ദയാലുവാണ്’: ആര്യന്‍ ഖാന് പിന്തുണയുമായി ഹൃത്വിക് റോഷന്‍

മാധ്യമപ്രവര്‍ത്ത ഫയി ഡിസൂസയും സുപ്രീംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവേയും തമ്മിലുള്ള അഭിമുഖത്തിലെ ഭാഗമാണ് ഹൃത്വിക് പങ്കുവെച്ചത്.

ന്യൂഡൽഹി: ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് പിന്തുണയുമായി വീണ്ടും ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ രംഗത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വിഡിയോയിലാണ് താരം ആര്യന് ജാമ്യം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം പങ്കുവെച്ചത്.

മാധ്യമപ്രവര്‍ത്ത ഫയി ഡിസൂസയും സുപ്രീംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവേയും തമ്മിലുള്ള അഭിമുഖത്തിലെ ഭാഗമാണ് ഹൃത്വിക് പങ്കുവെച്ചത്. വിഡിയോയില്‍, ആര്യന്‍റെ കേസ് പരിഗണിക്കുന്ന ഹൈകോടതി ജഡ്ജി ജസ്റ്റിസ് നിതിം സാംബ്രെ മുമ്പ് മയക്കുമരുന്നുമായി പിടിയിലായ ആളുകള്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ടെന്ന് ദവേ ചൂണ്ടിക്കാട്ടുന്നു. ‘ഇത് യാഥാര്‍ഥ്യമാണെങ്കില്‍, തീര്‍ത്തും സങ്കടകരമായ കാര്യമാണ്’ ഹൃത്വിക് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണരൂപം: 

എന്‍റെ പ്രിയപ്പെട്ട ആര്യന്‍, ജീവിതം വിചിത്രമായ ഒരു യാത്രയാണ്. അനിശ്ചിതത്വമാണ്​ അതിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളില്‍ തളര്‍ന്നു പോകാരുത്​. ദൈവം ദയാലുവാണ്. എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഈ പ്രതിസന്ധിയെ അതിജീവിക്കാനാകും. മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും മുതിര്‍ന്ന​​പ്പോഴും എനിക്ക് നിന്നെ അറിയാം………

​Read Also:  മോന്‍സണെതിരായ കേസ് അട്ടിമറിക്കാന്‍ ഐ.ജി ലക്ഷ്മണന്‍ ഇടപെട്ടെന്ന് ഡി.ജി.പിയുടെ വെളിപ്പെടുത്തൽ

ഇ​പ്പോള്‍ ആ ചെകുത്താന്‍റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരിക്കു. നിരീക്ഷിക്കു. പ്രകാശത്തിലേക്കെത്താന്‍ ഇരുട്ടിലൂടെ കടന്നുപോകണമെന്നത്​ ജീവിതത്തിന്‍റെ ഭാഗമാണ്​. ആ വെളിച്ചത്തില്‍ വിശ്വസിക്കുക. അതില്‍ നിന്ന്​ നിന്നെ ആര്‍ക്കും തടയാനാകില്ല. – ലവ് യു മാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button