പൊതുമേഖല ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്ത്യന്‍ ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നവംബര്‍ 10 വരെ അപേക്ഷിക്കാം. രാജ്യത്ത് 11 ബാങ്കുകളിലായി 4,135 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ നടത്തുക. അഭിമുഖവും ഉണ്ടാവും.
Read also : പന്തീരങ്കാവ് യുഎപിഎ കേസ്: വിധിയില്‍ സന്തോഷം, നീതി ലഭിച്ചു, എല്ലാവരോടും നന്ദിയെന്ന് താഹയുടെ അമ്മ
ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/തത്തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. 2021 ഒക്ടോബര്‍ ഒന്നിനോ അതിന് മുമ്പോ അവസാനഫലം പ്രഖ്യാപിച്ചവരെ മാത്രമേ യോഗ്യരായി കണക്കാക്കൂ. അപേക്ഷിക്കുന്നവര്‍ 02.10.1991ന് മുമ്പോ 01.10.2001ന് ശേഷമോ ജനിച്ചവരായിരിക്കരുത്.
പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തുന്നത്. പ്രിലിമിനറി പരീക്ഷ ഡിസംബര്‍ നാലുമുതല്‍ 11 വരെയാണ്. പ്രിലിമിനറി പരീക്ഷയ്ക്ക് 100 ചോദ്യങ്ങള്‍ ഉണ്ടാകും. ഇംഗ്ലീഷ് ലാംഗ്വേജില്‍ നിന്ന് 30 മാര്‍ക്കിനും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിഗ് എബിലിറ്റി എന്നിവയില്‍നിന്ന് 35 മാര്‍ക്ക് വീതവുമായിരിക്കും ചോദ്യങ്ങള്‍. ഒരുമണിക്കൂറാണ് പരീക്ഷ സമയം. കട്ട് ഓഫ് മാര്‍ക്കുണ്ട്. തെറ്റുത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും. കൂടുതല്‍ വിവരങ്ങല്‍ക്ക് www.ibps.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments