
ആഗ്ര: ലോകകപ്പ് ട്വന്റി 20യിൽ ഇന്ത്യക്കെതിരായ പാകിസ്താൻ വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാർഥികൾ ഉത്തർപ്രദേശിൽ അറസ്റ്റിലായി. ആഗ്രയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.
Also Read : പലരും പറഞ്ഞ് കേട്ടാണ് ഞാനും ലേഖയും അവിടെ പോയത്, എന്റെ ഡ്രസ്സിന് ചേർന്ന മോതിരമുണ്ടെന്ന് പറഞ്ഞത് മോൻസൻ: എം.ജി ശ്രീകുമാർ സൈബർ ടെററിസം, വിദ്വേഷ പ്രചാരണം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പാകിസ്താനൻ അനുകൂല സ്റ്റാറ്റസുകൾ ഷെയർ ചെയ്തതിന് ഈ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.മറ്റ് നാല് പേരെയും സമാനമായ കുറ്റത്തിന് ഉത്തർപ്രദേശിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദ്യാർഥികൾ പാകിസ്താൻ വിജയം ആഘോഷിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കോളേജിലെത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര പോലീസ് വ്യക്തമാക്കി. ആഗ്രയിലെ രാജാ ബൽവന്ത് സിങ് എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ അർഷീദ് യൂസുഫ്, ഇനായത്ത് അൽതാഫ് ഷെയ്ഖ്, ഷൗകത്ത് അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments