KeralaLatest NewsNews

സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താൻ സാധ്യത: ശബ്ദ പരിശോധന കേന്ദ്രത്തിന്റെ കീഴിലുള്ള ലാബിൽ നടത്തണമെന്ന് കെ. സുരേന്ദ്രൻ

ഇക്കാര്യം ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സുരേന്ദ്രൻ ഹർജി നൽകി

തിരുവനന്തപുരം : സുൽത്താൻ ബത്തേരി കോഴക്കേസിൽ ശബ്ദ പരിശോധന കേന്ദ്ര സർക്കാരിന് കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സുരേന്ദ്രൻ ഹർജി നൽകി

സംസ്ഥാനത്തെ ലാബുകളേക്കാൾ വിശ്വാസം കേന്ദ്ര സർക്കാരിന് കീഴിലുള്ള ഫോറൻസിക് ലാബുകൾക്കാണെന്നും സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും.

Read Also  :  സില്‍വര്‍ ലൈന്‍ പദ്ധതി: എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടില്ലെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ഒക്ടോബർ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിള്‍ നൽകിയിരുന്നു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button