Latest NewsNewsIndia

ലക്ഷ്മി ജീവനൊടുക്കിയത് ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം : മൃതദേഹം തഹസീല്‍ദാറുടെ മേശപ്പുറത്ത് വച്ച്‌ പ്രതിഷേധം

ബട്ടലാപള്ളിയിലുള്ള ജലാല്‍പുറം ഗ്രാമ സ്വദേശിയാണ് ലക്ഷ്മി.

ഹൈദരാബാദ്: സ്വത്തുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ വര്ഷങ്ങളായി കയറിയിറങ്ങുന്നതിൽ മനം മടുത്ത് വയോധിക ജീവനൊടുക്കി. ഏഴ് വര്‍ഷമായി വസ്തു സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും പ്രയോജനമുണ്ടാകാത്തതിന്റെ നിരാശയിലാണ് ലക്ഷ്മി ദേവി എന്ന സ്ത്രീ ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് സ്ത്രീയുടെ മൃതദേഹം തഹസീല്‍ദാറുടെ മേശപ്പുറത്ത് വച്ച്‌ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

read also: ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം, പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല, സവർക്കറെ അവർ അത്രമാത്രം ഭയന്നിരുന്നു: കങ്കണ

ബട്ടലാപള്ളിയിലുള്ള ജലാല്‍പുറം ഗ്രാമ സ്വദേശിയാണ് ലക്ഷ്മി. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റാന്‍ തഹസീല്‍ദാറുടെ ഓഫീസില്‍ പതിവായി ബന്ധപ്പെട്ടിട്ടും ലക്ഷ്മിക്ക് വസ്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ല. ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലമാണ് ലക്ഷ്മി ജീവനൊടുക്കിയത് എന്നാരോപിച്ചാണ് ബന്ധുക്കള്‍ മൃതദേഹവുമായി പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button