KeralaLatest NewsNews

കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനൽ ഹോമിലേക്ക് മാറ്റി

മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി പതിനഞ്ചുകാരനെ രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഹോമിലേക്ക് മാറ്റി . വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പത്താം ക്ലാസുകാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്.തുടർന്നാണ് രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഹോമിലേക്ക് മാറ്റിയത്.

Also Read:  തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ്: തട്ടിപ്പിന് പിന്നില്‍ സിപിഎം, തദ്ദേശസെക്രട്ടറി അന്വേഷിക്കണമെന്ന് വിഡി സതീശന്‍  കേസിൽ മറ്റാർക്കും പങ്കില്ലെന്നാണ് പോലീസ് നിഗമനം. അറസ്റ്റിലായ പത്താം ക്ലാസുകാരന്‍റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇന്‍റര്‍നെറ്റ് ഉപയോഗങ്ങളും വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും. ക്രൂരമായ ആക്രമണത്തിനും പീഡന ശ്രമത്തിനും വിദ്യാർഥിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട് . പതിനഞ്ചുകാരൻ പെൺകുട്ടിയെ ലൈംഗിക പീഡനോദ്ദേശ്യത്തോടെ ആക്രമിച്ചത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

പെൺകുട്ടി ക്രൂര മർദനത്തിന് ഇരയായെങ്കിലും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.പ്രതിയുടെ സാമൂഹ്യ മാധ്യമ ഇടപെടലുകളും ഇന്‍റര്‍നെറ്റ് ഉപയോഗവും പൊലീസ് വിശദമായി പരിശോധിക്കും. പെൺകുട്ടിയെ ആക്രമിച്ചതിന് പ്രതിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് .

shortlink

Post Your Comments


Back to top button