മുംബൈ: മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരി മരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയില്‍ വാദം തുടരുന്നു. ആര്യന്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗി വാദിച്ചു.
ആര്യന്‍ ഖാനെതിരെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസുമില്ല. ആര്യന് ജാമ്യം കിട്ടാന്‍ എല്ലാ അര്‍ഹതയുണ്ടെന്നും മുകുള്‍ റോത്ത്ഗി ചൂണ്ടിക്കാട്ടി. കേസിലെ രണ്ടാം പ്രതിയായ അര്‍ബാസ് മെര്‍ച്ചന്റിന്റെ പക്കല്‍ നിന്നാണ് ആറ് ഗ്രാം ചരസ് കിട്ടിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. കപ്പലില്‍ ഒരുമിച്ച് ഉണ്ടായിരുന്നു എന്നതൊഴികെ അര്‍ബാസ് മെര്‍ച്ചന്റുമായി ആര്യന് യാതൊരു ബന്ധവുമില്ലെന്നും റോത്ത്ഗി വാദിച്ചു.
‘പാര്‍ട്ടിയുടെ സംഘാടകരില്‍ ഒരാളെന്ന പേരില്‍ പ്രതിക് ഗബ ക്ഷണിച്ച പ്രകാരമാണ് ആര്യന്‍ ഖാന്‍ കപ്പലില്‍ എത്തിയത്. ആര്യന്റെയും അര്‍ബാസ് മെര്‍ച്ചന്റിനെയും ക്ഷണിച്ചത് ഇയാളാണ്. ഇവര്‍ ഒരുമിച്ച് കപ്പല്‍ ടെര്‍മിനലില്‍ വന്നുവെന്നല്ലാതെ തമ്മില്‍ ഒരു ബന്ധവുമില്ല’. -റോത്ത്ഗി വ്യക്തമാക്കി .
Post Your Comments