Latest NewsIndiaNews

ആര്യന് ജാമ്യം കിട്ടുമെന്ന് ശുഭാപ്തി വിശ്വാസവുമായി ഷാരൂഖിന്റെ കുടുംബം

കോടികള്‍ വാഗ്ദാനം ചെയ്ത് നിയമ പോരാട്ടത്തിനിറക്കിയിരിക്കുന്നത് മുകുള്‍ റോഹ്തഗിയേയും സംഘത്തേയും

തിരുവനന്തപുരം : ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദം വ്യാഴാഴ്ചയും തുടരും. ആര്യന്‍ ഖാന്‍, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വാദം കേള്‍ക്കുന്നത്. നാളെ ഉച്ചക്ക് 2.30ന് വാദം പുന:രാരംഭിക്കും.

Read Also : മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കി, ഇപ്പോ ജീവിതം വേറൊരു യുവതിക്കൊപ്പം: ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ

സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്ക് വേണ്ടി ഹാജരായത്. നാളെ ഒരു മണിക്കൂറിനുള്ളില്‍ താന്‍ വാദം പൂര്‍ത്തിയാക്കുമെന്ന് ഇദ്ദേഹം കോടതിയെ അറിയിച്ചു.

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരായത്. മറ്റ് പ്രതികളുടെ അപേക്ഷയില്‍ ഇന്നാണ് വാദം നടന്നത്.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തന്റെ വാട്‌സ്ആപ് ചാറ്റുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യന്‍ പറഞ്ഞു.

ആര്യന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്‌ടോബര്‍ 30 വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ആര്യന് ജാമ്യം നിഷേധിച്ചത്.

അതേസമയം, ആര്യന്റെ സുഹൃത്തായ ബോളിവുഡ് താരം അനന്യ പാണ്ഡെയെ കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാന്റെ ഫോണിലെ രണ്ടുവര്‍ഷം പഴക്കമുള്ള വാട്‌സ്ആപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് 22 കാരിയായ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തത്. തിങ്കളാഴ്ചയും ചോദ്യം ചെയ്യാനായി അനന്യയെ വിളിപ്പിച്ചെങ്കിലും ഇവര്‍ എത്തിയില്ല. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു അനന്യയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button