ബീജിംഗ്: ചൈനയിലെ മുസ്ലീം പള്ളികൾ അടിമുടി മാറ്റത്തിലേക്ക്. പള്ളികളില്‍ നിന്ന് ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും നീക്കം ചെയ്യുകയാണ് ചൈന. വടക്കുപടിഞ്ഞാറന്‍ നഗരമായ സിനിംഗിലെ ഡോങ്‌ഗുവാന്‍ മസ്‌ജിദാണ് ഏറ്റവും ഒടുവിൽ പുനർനിർമിച്ചിരിക്കുന്നത്. പള്ളികളിലെ പച്ചനിറവും മുകളിലെ താഴികക്കുടവും മുഴുവനായും നീക്കം ചെയ്ത് ഒരു സാധാരണ കെട്ടിടമാക്കി മാറ്റിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പുതിയതായി പണികഴിപ്പിച്ചിരിക്കുന്ന പള്ളിയിൽ മുൻപുണ്ടായിരുന്ന ഇസ്ളാമിക ചിഹ്നങ്ങള്‍ എല്ലാം മാറ്റി പകരം ബുദ്ധമത ചിഹ്നങ്ങള്‍ ആലേഖനം ചെയ്യുകയും ചെയ്തു. മതകേന്ദ്രങ്ങളെ ചൈനീസ് മാതൃകയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സർക്കാരിന്റെ പുതിയ നീക്കം. ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സർക്കാർ ഇടപെടുമെന്നാണ് സൂചന.
Also Read:രാത്രിയിൽ കുളിക്കുന്നത് ഗുണമോ ദോഷമോ : അറിയാം ഇക്കാര്യങ്ങൾ
മുസ്ലീം മതത്തെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി എന്നാണ് വിശ്വാസികള്‍ പറയുന്നത്. സിന്‍ജിയാംഗ് പ്രദേശത്തെ ഭൂരിപക്ഷ മുസ്ലിം ജനവിഭാഗമായ ഉയ്ഗൂര്‍ വിഭാഗത്തിന് നേരെ നടക്കുന്ന അടിച്ചമർത്തലിനു സമാനമാണ് ഇതെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. മുസ്ലിം വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങള്‍ സിന്‍ജിയാംഗിലെ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. പള്ളികള്‍ അടച്ചുപൂട്ടിയതിനാെപ്പം വിശുദ്ധ ഖുര്‍ ആനിനും വിലക്കിയിട്ടുണ്ട്. താടി വയ്ക്കാനോ റംസാന്‍ മാസത്തില്‍ നോമ്ബെടുക്കാനോ പാടില്ലെന്നാണ് നിയമം.
Post Your Comments