രാത്രിയിൽ ചെറുചൂടുവെള്ളത്തിൽ കുളിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മാനസികമായ ആരോഗ്യത്തിന് രാത്രിയിലെ കുളി ഏറെ നല്ലതാണെന്നാണ് ‘ടെക്സാസ് യൂണിവേഴ്സിറ്റി’ യിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
പകൽ മുഴുവൻ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളെ നീക്കം ചെയ്യുക മാത്രമല്ല, സമ്മർദ്ദം കുറയ്ക്കാനും രാത്രിയിലെ കുളി സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രിയിൽ സുഖ നിദ്ര ലഭിക്കുന്നതിനും ഇത് ഗുണകരമാണ്. ഇതിനായി ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപായി കുളിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. രാത്രിയിൽ കുളിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിച്ച് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്.
കിടക്കുന്നതിന് മുമ്പ് കുളിക്കുന്നത് ചർമ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്. രാത്രിയിൽ കുളിക്കുന്നത് മുഖത്തെ ചുളിവുകൾ തടയുന്നതിനും കണ്ണിൽ അണുബാധ വരാതിരിക്കുന്നതിനും സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.
Post Your Comments