Latest NewsKeralaNews

ഷിജു ഖാൻ പ്രവർത്തിച്ചത് നിയമപരമായി, നടപടി ഉണ്ടാകില്ല: പിന്തുണച്ച് സിപിഎം

തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സിപിഎം. ഷിജു ഖാൻ നിയമപരമായാണ് പ്രവർത്തിച്ചതെന്നും, ഒരു നടപടിയും ഉണ്ടാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

‘സംഭവത്തിൽ ഷിജു ഖാൻ ചെയ്യേണ്ടത് ചെയ്തു. ഷിജു ഖാനെ വേട്ടയാടുകയാണ്. ശിശുക്ഷേമ സമിതി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. കട്ട് കൊണ്ടുപോയി എന്ന് പറഞ്ഞ അനുപമ തന്നെ കുഞ്ഞിനെ കൈമാറിയെന്ന് പറഞ്ഞു. അമ്മത്തൊട്ടിലിൽ കിട്ടിയ കുഞ്ഞായിരുന്നു. പത്രപ്പരസ്യം കൊടുത്തിരുന്നുവെങ്കിലും കുഞ്ഞിനെ ചോദിച്ച് ആരും വന്നില്ല. കുഞ്ഞിന്റെ അച്ഛനും വന്നില്ല’- അദ്ദേഹം പറഞ്ഞു.

Read Also  : മിഠായി നൽകി പീഡനം: പണം വാങ്ങി കേസ് ഒതുക്കാൻ കൂട്ടുനിന്നെന്ന് ആരോപണത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് തൂങ്ങിമരിച്ചു

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി സ്‌റ്റേ ചെയ്തിരുന്നു.ശിശുക്ഷേമ സമിതിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കോടതി ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് പിന്തുണയുമായി പാർട്ടി രംഗത്തെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button