Latest NewsNewsIndia

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന 9മാസത്തിനും 4വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും

നാലുവയസിന് താഴെയുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം

ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ഗതാഗതമ ന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന 9 മാസത്തിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമെന്ന് കരട് വിജ്ഞാപനത്തില്‍ പറയുന്നു.

Read also : പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി, രഹസ്യവിവരങ്ങള്‍ വാട്‌സ്ആപ്പ് വഴി നല്‍കി: ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

നാലുവയസിന് താഴെയുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന നാലുവയസില്‍ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെല്‍റ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്ന് മറ്റൊരു നിര്‍ദ്ദേശം. കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങളില്‍ വിയോജിപ്പോ മറ്റ് നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button