ദുബായ്: ലോകകപ്പില്‍ പാകിസ്ഥാന് എതിരെയുള്ള ഇന്ത്യയുടെ അപരാജിത കുതിപ്പ് തന്റെ ജീവിതകാലത്ത് അവസാനിച്ചതില്‍ സന്തോഷമുണ്ടെന്ന് പാകിസ്ഥാന് ബൗളിങ് ഇതിഹാസം വസീം അക്രം. ഈ സുപ്രധാന വിജയം മറന്ന് മുന്നോട്ടുള്ള മത്സരങ്ങളില്‍ പാകിസ്ഥാന് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ദുബായില്‍ നടന്ന ടി 20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍, ഏകദേശം മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഇന്ത്യയുടെ വിജയകുതിപ്പിനാണ് 10 വിക്കറ്റ് ജയത്തോടെ പാകിസ്ഥാന് അവസാനം കുറിച്ചത്.
‘എന്റെ ജീവിതകാലത്ത് അത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു, ഞാന്‍ അത് കണ്ടു, അത് സംതൃപ്തി നല്കുന്ന വിജയമായിരുന്നു. എന്നാല്‍ വിജയത്തിനു പിന്നാലെ പുറകോട്ട് പോകരുതെന്നും അക്രം പാകിസ്ഥാന് കളിക്കാരെ ഓര്‍മിപ്പിച്ചു’- അക്രം തിങ്കളാഴ്ച ഇന്ത്യ ടുഡേയോട് പറഞ്ഞു.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
‘അത് ഇന്നലെയായിരുന്നു,അത് ചരിത്രമാണ്, അത് ഇപ്പോള്‍ അവസാനിച്ചു. പാകിസ്ഥാന് ടീം വീണ്ടും അടുത്ത മത്സരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു നീണ്ട ലോകകപ്പാണ്. അവരുടെ പ്രകടനത്തിലേക്ക് തിരിച്ചുവരുകയാണെങ്കില്‍, അവര്‍ കളിച്ച രീതി ഗംഭീരമായിരുന്നു. ഇത് ക്ലിനിക്കല്‍ ആയിരുന്നു, വിദഗ്ദ്ധമായിരുന്നു, അവര്‍ ശാന്തരായിരുന്നു, ടോസ് ഉള്‍പ്പടെ എല്ലാം അവര്‍ക്ക് അനുകൂലമായി’-അദ്ദേഹം പറഞ്ഞു.
Post Your Comments