റിയാദ്: സൗദിയിൽ പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി നീട്ടി നൽകും. നവംബർ 21 വരെയാണ് കാലാവധി നീട്ടി നൽകുക. ഇത്തരം വിഭാഗങ്ങളിലുള്ള സന്ദർശകരുടെ വിസ കാലാവധി മന്ത്രാലയം സ്വയമേവ നീട്ടി നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സൗജന്യമായാണ് ഇത്തരം വിസകളുടെ കാലാവധി നീട്ടി നൽകുന്നത്.
സൗദി വിസിറ്റ് വിസ അനുവദിച്ചിട്ടുള്ള, എന്നാൽ യാത്രാ വിലക്കുകൾ മൂലം സൗദിയിലേക്ക് യാത്രചെയ്യാനാകാതിരുന്ന, സന്ദർശകർക്ക് തങ്ങളുടെ വിസിറ്റ് വിസകളുടെ കാലാവധി നവംബർ 30 വരെ സ്വയമേവ നീട്ടി ലഭിക്കും. ഇന്ത്യ, പാകിസ്താൻ, ഇന്തോനേഷ്യ, ഈജിപ്ത്, ടർക്കി, ബ്രസീൽ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്താൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിനാണ് നിലവിൽ നിയന്ത്രണങ്ങൾ തുടരുന്നത്.
Post Your Comments