
ചണ്ഡിഗ്രഹ്: കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു. പഞ്ചാബ് നേരിടുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിന് പകരം അമരീന്ദര്‍ സിംഗുമായി ബന്ധപ്പെടുന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് എഐസിസി നേതൃത്വത്തിന് താല്‍പ്പര്യമെന്ന് സിദ്ധു ട്വീറ്റ് ചെയ്തു.
‘ദീപാവലിക്ക് മുന്‍പായി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അമരീന്ദര്‍ സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തിപരമായ ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’- സിദ്ധു വ്യക്തമാക്കി.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചിച്ചതിന് പിന്നാലെ വലിയ ആശങ്കയിലാണ് പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വം.
Post Your Comments