തിരുവനന്തപുരം: മാതാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലുകയും പിന്നാലെ ഏക സാക്ഷിയായ മകനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ നാല് പ്രതികള്‍ ആറ് വര്‍ഷത്തിന് ശേഷം പിടിയിലായി. പുഷ്പാകരന്‍, വിനേഷ്, അഭിലാഷ്, സുരേഷ് എന്നിവരാണ് പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തിലധികം ഫോണ്‍കോളുകള്‍ പരിശോധിച്ചാണ് പ്രതികളെ കുടുക്കിയത്.
2015 മാര്‍ച്ചില്‍ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി കമലയെയാണ് അക്രമികള്‍ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഏകദൃക്‌സാക്ഷിയായ കമലയുടെ മകന്‍ പ്രദീപ് കുമാറിനെ തെളിവു നശിപ്പിക്കുന്നതിനായി പ്രതികള്‍ കൊലപ്പെടുത്തി സമീപത്തെ പൊന്തക്കാട്ടില്‍ തള്ളുകയായിരുന്നു. പ്രദീപിനെ കഴുത്തില്‍ കൈലിമുണ്ട് കുരുക്കിയാണ് കൊലപ്പെടുത്തിയത്. കേസിലെ മൂന്നാം പ്രതി വെളുത്തപാറ വീട്ടില്‍ റീജു, പ്രദീപ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകം ആത്മഹത്യ ചെയ്തിരുന്നു.
കേസില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments