Latest NewsNewsFootballSports

എല്‍ ക്ലാസിക്കോ: റയല്‍ മാഡ്രിഡിന് ജയം

ബാഴ്സലോണ: ഫുട്ബോള്‍ ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ചിരവൈരികളായ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയെ അവരുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തോല്‍പ്പിച്ചത്. 32-ാം മിനിറ്റില്‍ ഡേവില്‍ഡ് അലബയുടെ ഗോളിലാണ് റയല്‍ ബാഴ്സലോണയെ സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുത്തിയത്.

ലാ ലീഗിയിലെ ഡേവില്‍ഡ് അലബയുടെ ആദ്യ ഗോളാണിത്. ഓസ്ട്രിയന്‍ ഡിഫന്‍ഡറായ അലബയുടെ ആദ്യ എല്‍ ക്ലാസിക്കോ കൂടിയായിരുന്നു ഇന്ന് നടന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം നടക്കുന്ന ആദ്യ എല്‍ ക്ലാസിക്കോ ബാഴ്സ തോൽവി ഏറ്റുവാങ്ങി. അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോയാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്.

Read Also:- കട്ടന്‍കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ!

രണ്ടാം പകുതിയില്‍ തിരിച്ചുവരാന്‍ ബാഴ്സലോണ കിണഞ്ഞു ശ്രമിച്ചെങ്കിലും നല്ല അവസരങ്ങള്‍ സൃഷ്ടിക്കുക അവര്‍ക്ക് ഒട്ടും എളുപ്പമായില്ല. അൻസു ഫറ്റിയെ പിന്‍വലിച്ച്‌ അഗ്യൂറോയെ ഇറക്കി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇഞ്ച്വറി ടൈമില്‍ ഒരു കൗണ്ടറിലൂടെ ലൂകാസ് വാസ്കസും വലകുലുക്കിയതോടെ ബാഴ്സലോണയുടെ പരാജയം ഉറപ്പായി.

shortlink

Post Your Comments


Back to top button