Latest NewsNewsFood & CookeryLife StyleHealth & Fitness

ആരോഗ്യത്തോടെയിരിക്കാൻ ദിവസവും ഈ ഭക്ഷണങ്ങൾ കഴിക്കാം

ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം. നാം എന്ത് കഴിക്കുന്നുവോ അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ശാരീരിക- മാനസികാവസ്ഥകളെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ വേണം നാം തെരഞ്ഞെടുത്ത് കഴിക്കാന്‍. അത്തരത്തില്‍ ദിവസവും കഴിക്കേണ്ടുന്ന ആരോഗ്യകരമായ ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ചീര

ചീരയാണ് (പാലക് അടക്കമുള്ള) ഈ പട്ടികയില്‍ ആദ്യമായി പരിചയപ്പെടുത്തുന്നത്. പ്രോട്ടീന്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് ചീര. ഹൃദ്രോഗം, ബിപി, എല്ല് തേയ്മാനം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ ചീരയ്ക്കാകും.

യോഗര്‍ട്ട്

ദിവസവും ഡയറ്റിലുള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് യോഗര്‍ട്ട്. കാത്സ്യത്താല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ എല്ലുകളുടെ ബലം കൂട്ടാന്‍ ഇത് സഹായിക്കുന്നു. അതുപോലെ വയറിനും വളരെ നല്ലതാണ് യോഗര്‍ട്ട്. മാനസികാസ്ഥ മെച്ചപ്പെടുത്തുന്നതിനും യോഗര്‍ട്ട് സഹായകമാണ്.

Read Also  :  യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ!

മുട്ട

മിക്കവാറും എല്ലാവരും ദിവസവും കഴിക്കുന്നൊരു ഭക്ഷണമാണ് മുട്ട. ഇതും ആരോഗ്യകരമായ- മികച്ച ഭക്ഷണമാണ്. മിതമായ രീതിയില്‍ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ വരെ തടയുമെന്നാണ് പഠനങ്ങള്‍ വാദിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പിന്റെ മികച്ച സ്രോതസാണ് മുട്ട. വലിയൊരു മഞ്ഞക്കരുവില്‍ ഏതാണ്ട് 200 മില്ലിഗ്രാം ആരോഗ്യകരമായ കൊഴുപ്പുണ്ട്.

നട്ട്‌സ്

നട്ട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമുക്കറിയാം. ഇതില്‍ തന്നെ വാള്‍നട്ട്‌സ് കഴിക്കുന്നത് തലച്ചോറിനടക്കം ആന്തരീകാവയവങ്ങള്‍ക്കെല്ലാം നല്ലതാണ്.

Read Also  :   അനുപമയുടെ കുഞ്ഞിന്റെ ദത്തിന് സ്റ്റേ: സൈബർ ആക്രമണങ്ങളിൽ വിഷമമുണ്ടെന്ന് അനുപമ

ഓട്ട്‌സ്

തയ്യാറാക്കാനും കഴിക്കാനും എളുപ്പമെന്ന നിലയ്ക്കാണ് മിക്കവരും ഓട്ട്‌സ് ഡയറ്റിലേക്ക് തെരഞ്ഞെടുക്കുന്നത്. എന്നാലിതിന്റെ ആരോഗ്യഗുണങ്ങള്‍ അനവധിയാണ്. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ ഫൈബര്‍ ധാരാളമടങ്ങിയ ഓട്ട്‌സ് ഏറെ സഹായകമാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍, കൊളസ്‌ട്രോള്‍ ചെറുക്കാനെല്ലാം ഓട്ട്‌സ് സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button