KeralaLatest NewsNews

കുഞ്ഞിനെ നാടുകടത്തിയ സംഭവം: സി.പി.എം ഒളിച്ചുകളി നടത്തുന്നുവെന്ന് വി. മുരളീധരൻ

കഴിഞ്ഞ ഏപ്രിലിലാണ് കുഞ്ഞിനെ കാണാതായെന്ന് കാണിച്ച് അനുപമ പൊലീസില്‍ പരാതി നല്‍കിയത്

ന്യൂഡൽഹി: അനുപമയുടെ കുഞ്ഞിനെ നാടുകടത്തിയ സംഭവത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കുഞ്ഞിനെ നാടുകടത്തിയ സംഭവത്തിൽ സി.പി.എം ഒളിച്ചുകളി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തു കൊണ്ട് ആദ്യം നീതി നിഷേധത്തിനൊപ്പം നിന്നുവെന്ന് സർക്കാരും സി.പി.എമ്മും വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

പല തവണ സി.പി.എം നേതാക്കളെയും, മന്ത്രിമാരെയും കണ്ടിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അനുപമയക്ക് പരസ്യ പ്രതികരണം നടത്തേണ്ടി വന്നത്. അതിന് ശേഷം തങ്ങൾ അനുപമയ്‌ക്കൊപ്പമെന്ന് പറയുന്നു. സർക്കാരിന്റെ ഈ ആത്മാർത്ഥതയിൽ സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Read Also  :  6 മാസം മുമ്പ് ഞാനൊരു എംഎല്‍എ മാത്രമായിരുന്നു: വീണാ ജോര്‍ജ്ജ്

കഴിഞ്ഞ ഏപ്രിലിലാണ് കുഞ്ഞിനെ കാണാതായെന്ന് കാണിച്ച് അനുപമ പൊലീസില്‍ പരാതി നല്‍കിയത്. എന്നാൽ, ആറുമാസത്തോളം തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നും അനുപമ പറഞ്ഞു. തുടര്‍ന്ന് സെപ്റ്റംബറില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അനുപമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button