തിരുവനന്തപുരം : കോൺഗ്രസിൽ പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പത്ത് നിബന്ധനകള്‍ അടങ്ങുന്ന മെമ്പര്‍ഷിപ്പ് ഫോറം തയ്യാറാക്കി പാര്‍ട്ടി നേതൃത്വം. നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കരുതെന്ന് സത്യം ചെയ്യണമെന്നതുള്‍പ്പെടെയാണ് നിബന്ധനകളിൽ പറയുന്നത്. നിയമവിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ലെന്നും സത്യപ്രസ്താവന നടത്തണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ല എന്ന് സത്യപ്രസ്താവന നടത്തിവേണം കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാന്‍.
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മെംബര്‍ഷിപ് ക്യാമ്പയിനിന്റെ ഭാഗമായി പുറത്തിറിക്കുന്ന ഫോറത്തില്‍ ഇത്തരത്തില്‍ 10 നിബന്ധനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. താന്‍ പതിവായി ഖാദി നെയ്ത്തുകാരനാണെന്നും നേതൃത്വം ഏല്‍പിക്കുന്ന ഏത് പ്രവൃത്തിയും നടപ്പാക്കാന്‍ സന്നദ്ധമാണെന്നും സത്യം ചെയ്യണം. ഇതിനൊപ്പം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടില്ല എന്നും ഇത്തരം പ്രവൃത്തികളില്‍ നിന്നും വീട്ടുനില്‍ക്കുമെന്നും ഉറപ്പുനല്‍കണം.
Read Also : മാതൃത്വത്തെ പിച്ചി ചീന്തുന്ന പാര്‍ട്ടിയായി സിപിഎം മാറി, സംഭവം ഞെട്ടലുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല
ജനങ്ങളുടെയും പാര്‍ട്ടിയുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യം വെച്ചാണ് പുതിയ നിബന്ധനകളെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. മതേതര സമൂഹമെന്ന ലക്ഷ്യമാണ് പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം കൂട്ടിച്ചേര്‍ത്തു.
Post Your Comments