Latest NewsNewsIndia

ഇന്ത്യ-പാകിസ്താന്‍ മത്സരം ദേശീയ താല്‍പര്യത്തിന് എതിരാണെന്ന് ബാബാ രാംദേവ്

ബോളിവുഡ് താരങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗം രാജ്യത്തെ യുവതലമുറക്ക് തന്നെ ഭീഷണിയാണ്.

നാഗ്പൂര്‍: ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ദേശീയ താല്‍പര്യത്തിന് യോഗ പരിശീലകന്‍ ബാബാ രാംദേവ്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്നും രാംദേവ് പറഞ്ഞു. നിയന്ത്രണ രേഖയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് രാഷ്ട്രധര്‍മത്തിന് എതിരാണെന്ന് നാഗ്പൂര്‍ വിമാനത്താവളത്തില്‍ രാംദേവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ബോളിവുഡ് താരങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗം രാജ്യത്തെ യുവതലമുറക്ക് തന്നെ ഭീഷണിയാണ്. മയക്കുമരുന്ന് അടിമത്തത്തെ സിനിമകളില്‍ ഹീറോയിസമായി ചിത്രീകരിക്കുന്നതും ജനം മാതൃകയാക്കുന്ന താരങ്ങള്‍ ഇതിന്‍റെ ഭാഗമാകുന്നതും ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. സിനിമ മേഖല ഈ പ്രശ്നം പരിഹരിക്കണം’- രാംദേവ് പറഞ്ഞു.

Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്

‘ഇന്ധനവില ക്രൂഡോയില്‍ വിലയുമായി ചേര്‍ന്നുപോകണമെന്നും നികുതിയില്‍ ഇളവ് വരുത്തണം. കേന്ദ്ര സര്‍ക്കാറിന് രാജ്യത്തെ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും സാമ്പത്തിക വെല്ലുവിളികളും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതുകാരണമാണ് സര്‍ക്കാറിന് ഇപ്പോള്‍ നികുതി കുറയ്ക്കാന്‍ സാധിക്കാത്തത്. എന്നാലും, ഏതെങ്കിലുമൊരു ദിവസം ഈ സ്വപ്നം യാഥാര്‍ഥ്യമാകും’ -രാംദേവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button