KeralaLatest NewsIndiaNews

‘നസിയയെ കുറിച്ച് പറയാനില്ല, വിവാഹമോചനത്തെ കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ല’: ചർച്ചക്കിടെ ഇറങ്ങിപ്പോയി അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ച് കിട്ടാൻ നിയമപരമായി മുന്നോട്ട് പോകുന്നതിനിടെ തങ്ങൾക്കെതിരെ രംഗത്ത് വന്ന അജിത്തിന്റെ ആദ്യഭാര്യ നസിയയുടെ ആരോപണങ്ങൾ തള്ളി അനുപമ ചന്ദ്രൻ. കുട്ടിയെ ഉപേക്ഷിക്കുന്നുവെന്ന് തന്നോട് എഴുതി വാങ്ങിയതു ചതിയിലൂടെയാണെന്നും അതെഴുതി നൽകിയപ്പോൾ ഒപ്പം നസിയ ഉണ്ടായിരുന്നില്ല, ഇതിനെക്കുറിച്ച് അവർ എന്നോട് ഒരിക്കലും സംസാരിച്ചിട്ടുമില്ലെന്ന് അനുപമ ഒരു ചാനൽ ചർച്ചയ്ക്കിടെ വ്യക്തമാക്കി.

‘എന്റെ അച്ഛൻ എല്ലാവരോടും പറഞ്ഞിരിക്കുന്നത് എന്റെ സമ്മതപ്രകാരമാണ് കുഞ്ഞിനെ കൊടുക്കാൻ തീരുമാനിച്ചതെന്നും ഞാൻ ബോധത്തോട് കൂടി ഒപ്പിട്ടതാണെന്നുമാണ്. അതുതന്നെയാണ് നസിയയോടും പറഞ്ഞിരിക്കുന്നത്. അല്ലാതെ നസിയയ്ക്ക് എന്ത് തെളിവാണുള്ളത്. പ്രസവത്തിനു മുൻപാണ് അവർ എന്നെ കാണാൻ വന്നത്. ഞാൻ ബോധക്ഷയത്തിലായിരുന്നു എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല, എനിക്ക് ബോധമൊക്കെ ഉണ്ട്. ഫിസിക്കലിയും മെന്റലിയും എന്നെ ഒരുപാട് ഹരാസ് ചെയ്തത് കൊണ്ടാണ് ഞാൻ ഒപ്പിട്ട് കൊടുത്തത്. അജിത്തിന്റെ വിവാഹമോചനത്തിന് മുന്നേയുള്ള കാര്യങ്ങൾ എനിക്ക് എവിടെയും തെളിയിക്കേണ്ട ആവശ്യമില്ല. ഇത് എന്റെ കുഞ്ഞിന്റെ വിഷയമാണ്. നസിയയുമായി ബന്ധപ്പെട്ട കാര്യങ്ങളോ വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചർച്ച ചെയ്യാൻ എനിക്ക് താൽപ്പര്യമില്ല. നമുക്ക് ഈ വിഷയം ഇവിടെ വെച്ച് അവസാനിപ്പിക്കാം. ചർച്ചയിൽ പങ്കെടുക്കാൻ താൽപ്പര്യമില്ല’, അനുപമ വ്യക്തമാക്കി.

Also Read:കുഞ്ഞിനെ നാടുകടത്തിയ സംഭവം: സി.പി.എം ഒളിച്ചുകളി നടത്തുന്നുവെന്ന് വി. മുരളീധരൻ

കുഞ്ഞിനെ തിരിച്ച്‌ കിട്ടണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂവെന്നും അനുപമ മുൻപ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ‘ഡി വൈ എഫ്‌ ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തിനെ സംഘടനാ പ്രവര്‍ത്തനത്തിനിടയിലാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇതിനിടെ ഗര്‍ഭിണിയായി. ആ സമയത്ത് അജിത്തിന് ഒരു ഭാര്യയുണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നു കരുതി തന്റെ കുഞ്ഞിനു മേല്‍ അമ്മയെന്ന നിലയില്‍ അവകാശമില്ലെന്നു നിശ്ചയിക്കാന്‍ മറ്റുള്ളവര്‍ക്ക് എന്താണ് അധികാരമാണ് ഉള്ളത്’- അനുപമ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button