എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവ് തനിക്കെതിരെ നല്‍കിയത് വ്യാജപരാതിയാണെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കെഎം അരുണ്‍. എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. വിഷയവുമായി ബന്ധപ്പെട്ട് ആദ്യം നൽകിയ പരാതിയിൽ തന്റെ പേരില്ലെന്നും പിന്നീട് എസ്പിക്ക് കൊടുത്ത പരാതിയിലാണ് തന്റെ പേര് ചേർത്തതെന്നും ഇത് വ്യക്തമായ പാദ്ധതിയിലൂടെയാണെന്നും അരുൺ ആരോപിക്കുന്നു.
തന്റെ പേര് പരാതിയിൽ വരാൻ കാരണം കോട്ടയം ജില്ലയിലെ എഐഎസ്എഫുകാരാണെന്ന് അരുണ്‍ ഒരു ചാനലിനോട് വ്യക്തമാക്കി. എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗഭീഷണി ഉയര്‍ത്തിയെന്ന എഐഎസ്എഫ് നേതാവിന്റെ ആരോപണം വ്യാജവും ഞെട്ടിക്കുന്നതുമാണെന്ന് അരുൺ പറയുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് പെൺകുട്ടി നൽകിയിരിക്കുന്ന പരാതി വ്യാജമാണെന്നാണ് ഇയാൾ പറയുന്നത്.
Also Read:പിണറായിയുടെ കെ റെയില്‍പദ്ധതി: കേന്ദ്രം കൈയൊഴിഞ്ഞതോടെ സമരം ശക്തമാക്കാൻ ബിജെപി
‘ഞാന്‍ എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. എംജി സര്‍വ്വകലാശാലയുടെ തെരഞ്ഞെടുപ്പ് ചുമതലയും എനിക്കായിരുന്നു. ഇതിന്റെ ഭാഗമായി ഞാന്‍ ക്യാമ്പസില്‍ ഉണ്ടായിരുയെന്നത് വസ്തുതയാണ്. എന്നാല്‍ ബലാത്സംഗഭീഷണി ഉയര്‍ത്തിയെന്ന എഐഎസ്എഫ് നേതാവിന്റെ ആരോപണം വ്യാജവും ഞെട്ടിക്കുന്നതുമാണ്. ചാനലുകളില്‍ പച്ചക്കള്ളമാണ് ആ കുട്ടി പറഞ്ഞത്. ഞാനും മറ്റൊരാളും കൂടി നില്‍ക്കുന്നത് കണ്ടാല്‍ ഏതാണ് അരുണെന്ന് ആ കുട്ടിക്ക് പറയാന്‍ പറ്റില്ല. ആ കുട്ടി ഒരിക്കലും എന്നെ കണ്ടിട്ടില്ല. പെണ്‍കുട്ടിയുടെ പരാതിയും വ്യാജമാണ്. പെണ്‍കുട്ടി ആദ്യം കൊടുത്ത പരാതിയില്‍ എന്റെ പേരില്ല. എസ്പിക്ക് കൊടുത്ത പരാതിയിലാണ് എന്റെ പേര് വന്നത്. അത് കോട്ടയം ജില്ലയിലെ എഐഎസ്എഫുകാര്‍ പറഞ്ഞ് കൊടുത്തിട്ടാണ്. ആ കുട്ടിക്ക് എന്നെ അറിയുക പോലുമില്ല. മന്ത്രിയുടെ സ്റ്റാഫിന്റെ പേരില്‍ കേസ് എടുക്കണമെന്നതാണ് അവരുടെ തന്ത്രം’, അരുൺ ആരോപിച്ചു.
Post Your Comments