Latest NewsNewsIndia

മതപരിവർത്തന നിരോധന നിയമത്തിനൊരുങ്ങി കർണാടക​: ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍. ബില്‍ സഭയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിയമം നടപ്പിലാക്കണമെന്ന് നാളുകളായി വിഎച്ച്പി, ബജ്റംഗദള്‍ അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യന്‍ പള്ളികളുടെയും സഭകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  ഡ്രൈവിംഗ് ലൈസൻസും കാർ രജിസ്‌ട്രേഷനും പൂർണ്ണമായും ഡിജിറ്റലാകും: പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്

മുഴുവന്‍ ക്രിസ്ത്യന്‍ പള്ളികളുടെയും സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കണമെന്നും പള്ളികളുടെ കണക്കെടുക്കണമെന്നുമാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button