Latest NewsNewsIndia

ജമ്മു കശ്മീരിന്റെ അതിർത്തി നിർണ്ണയം നടത്തും, സംസ്ഥാന പദവി പുനഃസ്ഥാപിക്കും: അമിത് ഷാ

കശ്മീർ: ജമ്മു കശ്മീരിന്റെ അതിർത്തി നിർണ്ണയം നടത്തുമെന്നും സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 2019 ഒക്ടോബർ 31നാണ് ജമ്മു കാശ്മീർ ലഡാക്ക്, ജമ്മു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറിയത്.

ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ അമിത് ഷാ ശ്രീനഗർ-ഷാർജ ആദ്യ വിമാന സർവീസും ഫ്ലാഗ് ഓഫ് ചെയ്തു. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിന് യാതൊരു ഭീഷണിയുമില്ല എന്ന് കരുതുന്നവരോട് യോജിപ്പില്ല: സന്ദീപ് ജി വാര്യര്‍

ജമ്മു കശ്മീരിൽ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ സേനാതലവൻമാരുമായി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഇൻസ്പെക്ടർ പർവേഷ് അഹ്മദറിന്റെ കുടുംബത്തെയും മന്ത്രി സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button