ലക്നൗ: വിദ്യാർഥികൾക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിന് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് പണം നൽകാന് തീരുമാനവുമായി ഉത്തർപ്രദേശ് സർക്കാർ. യൂണിഫോം, ഷൂസ്, സോക്സ്, സ്വെറ്ററുകൾ, സ്കൂൾ ബാഗുകൾ എന്നിവ വാങ്ങുന്നതിനാണ് പണം നൽകുന്നത്. സർക്കാർ, അർദ്ധസർക്കാർ സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നേരിട്ട് പണം നൽകുക.
പദ്ധതി പ്രകാരം സംസ്ഥാനത്തെ 1.6 കോടി വിദ്യാർഥികൾക്ക് സഹായധനം ലഭിക്കും. വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പദ്ധതിക്കായി ഏകദേശം 1800 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽസർക്കാർ വ്യക്തമാക്കി.
Post Your Comments