ശ്രീനഗര്‍: പ്രത്യേക പദവി റദ്ദാക്കിയ 2019 ആഗസ്റ്റിന് ശേഷം ആദ്യമായി കശ്മീരിലെത്തിയ അമിത് ഷാ, ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസുദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ പര്‍വേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെയാണ് അമിത് ഷാ സന്ദര്‍ശിച്ചത്.
Read Also : അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം,കശ്മീര്‍ കനത്ത സുരക്ഷാവലയത്തില്‍
‘ ഇന്ത്യയുടെ അഖണ്ഡതയും ആഭ്യന്തര സുരക്ഷയും സംരക്ഷിക്കാനാണ് പര്‍വേസിനെ പോലുള്ളവര്‍ സ്വന്തം ജീവന്‍ വെടിഞ്ഞത്. ജമ്മുകശ്മീരിനെ മികച്ച സംസ്ഥാനമാക്കി മാറ്റുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. ആ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. രാജ്യം എന്നും അത്തരം ബലിദാനികളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു’ ,അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീര്‍ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയും അമിത് ഷായ്ക്കൊപ്പം പര്‍വേസിന്റെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
ശ്രീനഗറില്‍ സൈന്യത്തിന് സഹായം നല്‍കുന്നു എന്നതിന്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ കൊലചെയ്യുന്നത്.പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്ന പര്‍വേസ് ഇക്കഴിഞ്ഞ ജൂണിലാണ് കൊല്ലപ്പെട്ടത്.
Post Your Comments